ക്രമരഹിതമായ ആര്‍ത്തവമാണോ നിങ്ങളുടെ പ്രശ്നം..?

January 31, 2022
123
Views

ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു ശാരീരിക പ്രശ്നമാണ്.എന്നാൽ മാസമുറ ക്രമമാക്കാനുള്ള ചില വഴികളുണ്ട്.
പ്രത്യേകിച്ച് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും വേണം. ഇവയെന്തൊക്കെയെന്നറിയൂ,

മുരിങ്ങയ്ക്ക, പടവലങ്ങ, കുമ്പളങ്ങ, പാവയ്ക്ക, എള്ള് എന്നിവ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മാസമുറ അടുക്കുന്ന സമയത്ത് വറുത്ത ഭക്ഷണങ്ങള്‍, പുളി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.

ക്യാബേജ്, ഇറച്ചി, മത്തങ്ങ, ഉരുളക്കിഴങ്ങ് എന്നീ ഭക്ഷണങ്ങളും ഒഴിവാക്കണം. മീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവം വരാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നതിന് ഒരാഴ്ച മുന്‍പ് ഉലുവ, എള്ള് എന്നിവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആര്‍ത്തവക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

എള്ള് ജീരകപ്പൊടി, ശര്‍ക്കര എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും ക്രമമായ ആര്‍ത്തവത്തിന് സഹായിക്കുന്ന ഒന്നാണ്. മുന്തിരിയുടെ ജ്യൂസും കൃത്യമായ ആര്‍ത്തവത്തിന് സഹായിക്കും. അരയാലിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരത്ത് കുടിയ്ക്കുന്നത് ക്രമമായ രീതിയില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുന്നു.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *