ബജറ്റ് അവതരണം തുടങ്ങി

February 1, 2022
110
Views

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ആരംഭിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നതായി ധനമന്ത്രി പറഞ്ഞു. 2019 ലെ സമ്പദ്‌രംഗത്തിന്റെ അവസ്ഥയില്‍ നിന്നും സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും രാജ്യം കൈവരിക്കേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിന്റെ ലക്ഷ്യം സ്വയംപര്യാപ്തത ഉറപ്പുവരുത്തലാണെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്ന് വിലയിരുത്തിക്കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആരോഗ്യമേഖലയുടെ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പ് ദൃശ്യമായി. 2022-23ല്‍ 25,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഗതാഗത രംഗത്ത് അതിവേഗ വികസനം ലക്ഷ്യം വച്ച് ബജറ്റ് 2022. ഏഴ് ഗതാഗത മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും.

2022-23 ൽ 25,000 കി.മി ദോശീയ പാത നിർമിക്കും. റെയിൽവേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റർ പ്ലാൻ സജ്ജമാണെന്നും ധനമന്ത്രി പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *