ഈ സാമ്പത്തിക വർഷം 9.2 % വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു -ധനമന്ത്രി

February 1, 2022
102
Views

കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. ധനമന്ത്രി നിർമലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത് . അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണ്. വാക്സിനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായി. സമ്പദ്‌രംഗം മെച്ചപ്പെടുന്നു. 60 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിൽ സൃഷ്ടിക്കാൻ ആകും. അടുത്ത 25 വർഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിൻറാണ് ബജറ്റ് 2022. കഴിഞ്ഞ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ ഉണർവിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാ‍‍ർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്. ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകൽപ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് രേഖകൾ പാർലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തിൽ എത്തിയ മന്ത്രി അവിടെ നിന്നും സഹമന്ത്രിമാർക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ധനമന്ത്രിയും സംഘവും പാർലമെന്റിലേക്ക് പോവുകയായിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *