മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലെത്തി. ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറിയില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. രാവിലെ തണുപ്പേറെയാണ് ഇവിടെ. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും മൈനസിന് അടുത്തെത്തി. മാട്ടുപ്പെട്ടിയില്‍ മൂന്നു ഡിഗ്രിയിലെത്തിയപ്പോള്‍ തേന്മലയില് എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്.
Article Categories:
Latest News