രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്‌സ്‌ആപ്പ്

February 4, 2022
117
Views

ഡല്‍ഹി : രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി സ്ഥിരീകരിച്ച്‌ വാട്ട്‌സ്‌ആപ്പ്. ഡിസംബറിലെ പുതിയ പ്രതിമാസ റിപ്പോര്‍ട്ട് പ്രകാരമാണിത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദേശം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു .

ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ 3 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) നിയമങ്ങള്‍ അനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍ക്ക് മറുപടിയായി വാട്ട്‌സ്‌ആപ്പ് സ്വീകരിച്ച നടപടികള്‍ ഈ റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിട്ടുണ്ടെന്ന് വാട്ട്‌സ്‌ആപ്പ് പറയുന്നു.ഇന്ത്യയിലെ നിയമങ്ങള്‍ അല്ലെങ്കില്‍ വാട്ട്‌സ്‌ആപ്പ്ന്റെ സേവന നിബന്ധനകള്‍ ലംഘിക്കുന്നത് തടയുന്നതിനും കണ്ടെത്തുന്നതിനുമായി അത്തരം അക്കൗണ്ടുകള്‍ ശാശ്വതമായി നിരോധിക്കുന്നു.

പുതിയ റിപ്പോര്‍ട്ട് 2021 ഡിസംബര്‍ 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഒരു മാസത്തിനിടെ ആകെ 528 പരാതി റിപ്പോര്‍ട്ടുകളാണ് വാട്‌സ്‌ആപ്പിന് ലഭിച്ചത്. ഇന്ത്യയില്‍ മൊത്തം 20,79,000 അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സ്‌ആപ്പ് സ്ഥിരീകരിച്ചു.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *