നടി പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സ് ചിത്രങ്ങളിലെ ഫാല്‍ക്കണ്‍ ആന്റണി മാക്കിയ്ക്കൊപ്പമാണ് പ്രിയങ്ക അഭിനയിക്കുന്നത്. ‘എന്‍ഡിങ് തിങ്ങ്സ്’ എന്നാണ് സിനിമയുടെ പേര്.
1994ല്‍ ജയിംസ് കാമറോണ്‍ സംവിധാനം ചെയ്ത ചിത്രം ‘ട്രൂ ലൈസി’നോട് സമാനമായ കഥയായിരിക്കും ‘എന്‍ഡിങ് തിങ്ങ്സിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ ബിസിനസില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഹിറ്റ് വുമണാണ് കേന്ദ്ര കഥാപാത്രം.
കെവിന് സള്ളിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ.
Article Categories:
Entertainments