ദിവസവും 5 ബിരിയാണി കഴിച്ചിരുന്നയാൾ വെജിറ്റേറിയനായി; സിമ്പു ശരീരഭാരം കുറച്ചതിങ്ങനെ

February 5, 2022
351
Views

2011 ലാണ് സിമ്പു എന്ന പേരിൽ അറിയപ്പെടുന്ന സിലമ്പരശന്റെ കരിയറിലെ ഹിറ്റ് ചിത്രം ‘ഒസ്തി’ റിലീസ് ആവുന്നത്. ഹിന്ദിയിൽ സൽമാൻ ഖാന്റെ ബ്ലോക്ബസ്റ്റർ സിനിമയായ ‘ദബാംഗി’ന്റെ തമിഴ് റീമേക്കാണിത്. ഇതിനു ശേഷം പുറത്തിറങ്ങിയ അച്ചം യെൻപതു, മദമയ്യടാ എന്നീ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ സിമ്പുവിന്റെ ശരീര ഭാരം കൂടി. ലുക്കിലും അഭിനയത്തിലും സിമ്പു ആളാകെ മാറി.

കരിയറിൽ മോശം നടൻ എന്ന ഇമേജും സിമ്പുവിന്റെ പേരിലായി. നിരവധി വിവാദങ്ങളിൽ അകപ്പെടുകയും തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്ക് വരെ നേരിടേണ്ടി വന്നു. നാലുവർഷത്തോളം സിമ്പുവിന് സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ കാലമത്രയും വീട്ടിലാണ് സിമ്പു ചെലവഴിച്ചത്. കരിയറിലും വ്യക്തിഗത ജീവിതത്തിലും ഒരുപാട് വേദനകൾ സഹിക്കേണ്ടി വന്നു.

2020 ൽ തന്റെ ഉറ്റ സുഹൃത്ത് മഹത് രാഘവേന്ദ്രയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് മുൻ ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജിനെ സിമ്പു പരിചയപ്പെടുന്നത്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോഴേ സിമ്പുവിന്റെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വന്നു. സംവിധായകൻ മണിരത്‌നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ സിനിമ ചെയ്യുന്ന സമയത്താണ് തന്റെ ജീവിതത്തിലെ അനാരോഗ്യകരമായ ഘട്ടം ഉപേക്ഷിക്കാൻ സിമ്പു തയ്യാറായത്.

”ആ സിനിമയിൽ വളരെ വേഗത്തിൽ ഞാൻ ഓടുന്ന ഒരു സീൻ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ എന്റെ കാൽമുട്ടിന് വളരെയധികം വേദനയുണ്ടായി. ആ സമയത്ത് എന്റെ ഫിസിക്കൽ ആക്ടിവിറ്റി പൂജ്യമാണ്. ദിവസം മുഴുവൻ വീട്ടിൽ കസേരയിലാണ് ഞാൻ ഇരിക്കാറുള്ളത്. ജിമ്മിൽ പോകാറില്ല. ഒരുപാട് കാലത്തിനുശേഷം ആ സീനിനായി ഞാൻ ഓടിയപ്പോൾ എനിക്ക് വേദനയുണ്ടായി. അന്നു ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് സിനിമ കണ്ട ശേഷം പലരും പറഞ്ഞു. എന്നാൽ ‘മന്നാട്’ സിനിമയിൽ ഒരു സീനിനായി എനിക്ക് ഓടേണ്ടി വന്നു, ആർക്കും എന്നെ പിടിക്കാൻ കഴിഞ്ഞില്ല,” സിമ്പു ഒരു അഭിമുഖത്തിൽ പറഞ്ഞു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *