രാജ്യത്ത് രോഗവ്യാപനവും മരണവും കുറയുന്നു: 1.07 ലക്ഷം പുതിയ കേസുകൾ

February 6, 2022
203
Views

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേര്‍ക്ക് കൊറോണ ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ 7.5 ആയി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 12.2 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.13 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 865 മരണമാണ് ഇന്നലെ കൊറോണ മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,01,979 ആയി ഉയര്‍ന്നു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന കേരളത്തില്‍ കേസുകള്‍ കുറയുന്നുണ്ട്. സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 33,538 ആണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 32.53 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്.

കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രോഗവ്യാപനം അതിവേഗത്തില്‍ വര്‍ധിച്ചിരുന്ന മിസോറാം, ആന്ധാ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കൊറോണ രോഗികൾ കുറയുന്നുണ്ട്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 45.10 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 169.46 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *