ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന സിനിമയില്‍ വേഗത്തില്‍ ഓടുകയും പറക്കുകയും ചെയ്യുന്ന മുരളിയെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മിന്നല്‍ മുരളിയെ ശെരിക്കും ‘പറപ്പിക്കുന്ന’ വീഡിയോയുമായി എത്തിയിരിക്കുകയാണ് ASAN Hobby എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍.യുട്യൂബര്‍ക്ക് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫും രംഗത്തെത്തി. വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് ബേസില്‍ ഇക്കാര്യം സിനിമാപ്രേമികളെ അറിയിച്ചത്. മിന്നല്‍ മുരളിയുടെ രൂപമുണ്ടാക്കി, അത് പറപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിന്റെ നിര്‍മ്മാണം തുടങ്ങുന്നത് മുതലുള്ള എല്ലാ മേക്കിംഗ് പ്രക്രിയകളും ടെക്നിക്കല്‍ കാര്യങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഇത് ഒരു ഇതിഹാസമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് അഭിനന്ദനങ്ങള്‍,” വീഡിയോ പങ്കുവെച്ച് ബേസില്‍ കുറിച്ചു. കഴിഞ്ഞ ഡിസംബര്‍ 24ന് ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി എന്ന സിനിമ മലയാളത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഗ്ലോബല്‍ ലെവലില്‍ നെറ്റ്ഫ്ളിക്സിന്റെ ടോപ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു. മിന്നല്‍ മുരളിക്ക് വേണ്ടി റിലീസിന് മുന്നെ നടത്തിയ പ്രൊമോഷന്‍ വീഡിയോകളും വൈറലായിരുന്നു.ഗോദ എന്ന ചിത്രത്തിന് ശേഷമാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയുമായെത്തിയത്.
ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഷാന്‍ റഹ്മാനാണ്.