തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്രനിർമ്മാണ കമ്പനി, സഹസ്രാര സിനിമാസിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന പ്രാദേശിക ഒടിടി പ്ളാറ്റ്ഫോമാണ് എസ് എസ് ഫ്രെയിംസ് .
2020-ൽ കാനസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട “കാന്തി ” , കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ” ഒരിലത്തണലിൽ ” എന്നീ ചിത്രങ്ങൾക്കു ശേഷം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ” ഹോളിവൂണ്ട് ” (Holy wound) എന്ന ചിത്രത്തിലൂടെയാണ് പ്ളാറ്റ്ഫോം ലോഞ്ച് ചെയ്യുന്നത്. വിവാദങ്ങളിലൂടെ വാർത്താമാദ്ധ്യമങ്ങളിൽ ഇടം നേടിയ ഹോളിവൂണ്ട് , സ്വവർഗ്ഗരതിയാണ് പ്രമേയമാക്കുന്നത്. മാർച്ച് പകുതിയോടെ ചിത്രം എസ് എസ് ഫ്രെയിംസിൽ സ്ട്രീമിംഗ് നടക്കും.
പ്രാരംഭഘട്ടത്തിൽ, വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വെബ്സൈറ്റിലെത്തി അക്കൗണ്ട് രജിസ്റ്റർ ചെയ്ത് സിനിമകൾ കാണാവുന്ന തരത്തിലും വരുംനാളുകളിൽ മൊബൈൽ ആപ്പിന്റെ സഹായത്താൽ എല്ലാതരം ഡിവൈസുകളിലേക്കും സേവനമെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
സിനിമകൾക്ക് ഉയർന്ന സുരക്ഷയും തടസ്സമില്ലാത്ത സ്ട്രീമിംഗും പ്ളാറ്റ്ഫോം ഉറപ്പുവരുത്തുന്നു. ഭാഷാപരിധികളില്ലാത്ത, ഉയർന്ന നിരക്കുകൾ ഈടാക്കാത്ത മികച്ച ഇന്ററാക്ടീവ് ഒടിടി ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകരിലേക്ക് എസ് എസ് ഫ്രെയിംസ് എത്തിക്കുന്നത്. വാർത്താപ്രചാരണം – അജയ് തുണ്ടത്തിൽ .
‘ഹോളിവൂണ്ട്’ൻ്റെ സ്ട്രീമിംഗ് എസ് എസ് ഫ്രെയിംസിലൂടെ: മാർച്ച് പകുതിയോടെ എത്തും
February 7, 2022
Previous Article