തടി കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ഇവ തന്നെ തടി കൂട്ടാനും കാരണമാകുന്നുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ നട്‌സ് പ്രധാനപ്പെട്ട സ്ഥാനം വഹിയ്ക്കുന്നവയാണ്.
ഡ്രൈ നട്‌സ് എന്നു പറഞ്ഞാല്‍ ആദ്യം മനസില്‍ വരിക ബദാം അഥവാ ആല്‍മണ്ട്‌സ് തന്നെയാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നാണിത്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, ,പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.ബദാമിന്റെ ഒരു മുഖ്യ പ്രയോജനം എന്നത് ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ്. ഇതിലെ നാരുകള്‍, വൈറ്റമിന്‍ എ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ എ ശരീരത്തിലെ ഉപാപചയ പ്രക്രിയ അഥവാ മെറ്റബോളിസം ശക്തിപ്പെടുത്തുന്നു. നാരുകള്‍ വിശപ്പു കുറയ്ക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് വയര്‍ നിറഞ്ഞ തോന്നലുണ്ടാകുന്നു. അമിതമായ വിശപ്പും അമിതാഹാരവും ഒഴിവാക്കുന്നു. ആരോഗ്യകരമായ സ്‌നാക്‌സായി ഇത് ഉപയോഗിയ്ക്കാം.
പിസ്ത കഴിക്കുന്നതിലൂടെ ഒരു മുട്ടയിൽ നിന്നും ലഭിക്കുന്ന അത്രയും പ്രോട്ടീൻ നിങ്ങൾക്ക് ലഭിക്കുന്നു. മറ്റ് നട്ട്സുകളെ അപേക്ഷിച്ച് അവയിൽ ഉയർന്ന അളവിൽ അവശ്യ അമിനോ ആസിഡുകൾ ഉണ്ട്. അവശ്യ അമിനോ ആസിഡുകൾ ശരീരത്തിന് ഒരു പ്രധാന ആവശ്യകതയാണ്, മാത്രമല്ല ഭക്ഷണത്തിലൂടെ അത് നേടേണ്ടതുമാണ്. പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാൻ അവ ശരീരത്തെ സഹായിക്കുന്നു.
പോഷകപരമായി, കാൽ കപ്പ് അരിഞ്ഞ വാൾനട്ട് 4.5 ഗ്രാം പ്രോട്ടീൻ ശരീരത്തിന് നൽകുന്നു. തടി കുറയ്ക്കാനും അതേ സമയം ആരോഗ്യകരമായി ശരീരത്തിലെ തൂക്കം നല്‍കാനുമുള്ള നല്ലൊരു വഴിയാണ് വാള്‍നട്സ്, ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്.നല്ല ആരോഗ്യകരമായ കൊഴുപ്പിന്റെ മികച്ച ഉറവിടം കൂടിയാണ് വാൾനട്ട്. കൂടാതെ, മറ്റേതൊരു നട്ട്സിനേക്കാളും കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ആൽഫ-ലിനോലെനിക് ആസിഡിന്റെ രൂപത്തിൽ ഇവയിൽ അടങ്ങിയിരിക്കുന്നു.
സലാഡുകൾ, മുളപ്പിച്ച പയറുകൾ, പച്ചക്കറികൾ എന്നിവയിലേക്ക് അധിക പ്രോട്ടീൻ ചേർക്കുന്നതിനുള്ള രുചികരമായ മാർഗമാണ് ടോസ്റ്റഡ് പൈൻ നട്ട്സ്. കൊഴുപ്പ് കൂടുതലുള്ള ഉള്ളടക്കത്തിൽ നിന്ന് ലഭിക്കുന്ന വെണ്ണ പോലുള്ള ഘടനയും, മിതമായ, മധുരമുള്ള രുചിക്കും ഇവ പേരുകേട്ടതാണ്. കൂടാതെ, പൈൻ നട്ട്സിലെ കൊഴുപ്പ് കൂടുതലും അപൂരിത കൊഴുപ്പുകളിൽ നിന്നാണ് വരുന്നത്, ഇത് ഹൃദ്രോഗത്തിനുള്ള അപകട സാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.
ഹേസല്‍ നട്‌സ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണ വസ്തുവാണ്. കാൽ കപ്പ് (34-ഗ്രാം) ഹേസൽ നട്ടിൽ 5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനൊപ്പം, കൂടുതൽ ഹേസൽ നട്ട് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചവയും കൂടിയാണിത്.