കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ഗ്രീൻ ലീഫ്സ് എക്ട്രാക്ഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ വൻ തീപ്പിടിത്തം ഉണ്ടായത്. കമ്പനിയിലെ ഓയിൽ ടാങ്കിനാണ് തീപിടിച്ചത്.
രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാരാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്. ഇവരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകൾ ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫയൽ യൂണിറ്റുകൾ എത്തിയെങ്കിലും തീ ആളിപ്പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർയൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എങ്ങനെയാണ് തീ പിടിച്ചത് എന്നതിനേക്കുറിച്ച് പ്രാഥമിക നിഗമനത്തിൽ എത്താൻ സാധിച്ചിട്ടില്ല. കിൻഫ്ര വ്യാവസായിക പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ഇതിന് സമീപത്തും നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.