‘പത്മാവതി’നുശേഷം സഞ്ജയ് ലീല ബന്‍സാലിയൊരുക്കുന്ന ആലിയാ ഭട്ട് ചിത്രം ‘ഗംഗുഭായി കത്തിയവാഡി’ ഈ മാസം 25 ന് തീയറ്ററുകളില്‍ എത്തും. മഹാരാഷ്ട്രയിലെ കാമത്തിപുര പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തില്‍ മാഫിയ ക്വീനായി എത്തുന്ന ആലിയയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആലിയയുടെ കരിയറിലെ മികച്ച പ്രകടനംതന്നെയായിരിക്കും ‘ഗംഗുഭായി’ എന്നാണ് സിനിമ ലോകത്തിന്റെ പ്രതീക്ഷ.
ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായിയുടെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലും തീക്ഷ്ണത നിറഞ്ഞ, ഗംഗുഭായി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ സിനിമാലോകം കണ്ടത്.
ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ് അഥിതിവേഷത്തിലെത്തും. കാമത്തിപുരയിലെ ഗംഗുഭായിക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.