പ്രതിരോധശേഷി കൂട്ടാം, അറിയാം ഓറഞ്ച് കഴിച്ചാലുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍

February 12, 2022
203
Views

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഓറഞ്ച് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഓറഞ്ചിലെ പോഷകഗുണങ്ങള്‍ സഹായിക്കുന്നു. ഓറഞ്ച് സ്വാഭാവികമായും പൊട്ടാസ്യം കൊണ്ട് സമ്പുഷ്ടമാണ്, അതുപോലെ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ച് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്നു.

ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നിന്ന് അണുബാധകള്‍ ഒഴിവാക്കാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയില്‍ നിന്ന് നിങ്ങളെ സുരക്ഷിതമായി നിലനിര്‍ത്താനും സഹായിക്കുന്നു.

വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചില്‍ പെക്റ്റിന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനൊപ്പം ഓറഞ്ചില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. വിശപ്പ് അകറ്റുവാനും കലോറി ഇല്ലാതെ ശരിയായ എല്ലാ പോഷകങ്ങളും ശരീരത്തിന് നേടാനും കഴിയും. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ മികച്ചൊരു പഴമാണിത്.

വിറ്റാമിന്‍ സി, പൊട്ടാസ്യം, ധാരാളം ഫൈറ്റോകെമിക്കല്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഓറഞ്ചില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിനും നിര്‍ജ്ജീവ ചര്‍മ്മത്തെ പുറംതള്ളുന്നതിനും ഓറഞ്ചില്‍ അടങ്ങിയ സിട്രിക് ആസിഡ് സഹായിക്കുന്നു

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *