ബി.എഡ് വിദ്യാര്‍ത്ഥിനികള്‍ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലന കാലത്ത് സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിനികള്‍ സാരി ധരിക്കണമെന്ന് ട്രെയിനിങ് കോളജുകള്‍ നിബന്ധന വയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.
കോളജ് അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും, മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ് എന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയത്.