ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ എകീകൃത സിവിൽ കോഡ് പ്രഖ്യാപനത്തിന് കേരളത്തിന്റെ അഭിനന്ദനങ്ങൾ; ബി. ഗോപാലകൃഷ്ണൻ

February 13, 2022
187
Views

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കർ ധാമിയുടെ ( യൂണിഫോം ) എകീകൃത സിവിൽ കോഡ് പ്രഖ്യാപനത്തിന് കേരളത്തിന്റെ അഭിനന്ദനങ്ങൾ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് യൂണിഫോം സിവിൽ കോഡിന് പിന്തുണ നൽകുവാൻ ധൈര്യമുണ്ടൊ എന്ന ചോദ്യവും ഉയരുന്നു. യോഗിയെ വിമർശിച്ചവർ ധാമിയുടെ പ്രഖ്യാപനത്തെ കുറിച്ച് എന്ത് പറയുന്നു?

തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വന്നാൽ യൂണിഫോം സിവിൽ കോട് നടപ്പാക്കുമെന്ന മുഖ്യമന്ത്രി ധാമിയുടെ ധീരമായ പ്രസ്താവന പുരോഗമന രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. വാസ്തവത്തിൽ യൂണിഫോം സിവിൽ കോടിന് ആദ്യം അംഗീകാരം നൽകി പിന്തുണക്കേണ്ടത് കേരളമാണ്.

പുരോഗമനവും ജനാധിപത്യ മതേതരത്വവും പൂത്തുലയുന്നു എന്ന് വീമ്പ് പ്രഖ്യാപിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങ്ളും രാഷ്ട്രീയ പാർട്ടികളും എന്ത് കൊണ്ട് രാജ്യത്തിലെ ജനങ്ങൾക്ക് എല്ലാം ഒരു നിയമം കൊണ്ടുവരാൻ തയ്യാറാകുന്നില്ല. മതവും രാജ്യവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന് ആദ്യ സ്ഥാനം നൽകുന്നവർ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണക്കും’ പുരോഗമനം പറഞ്ഞ് വീമ്പിളക്കി മതത്തിന്റെ ഇടുങ്ങിയ നീർ ചാലിലൂടെ രാജ്യത്തെ വലിച്ചിഴക്കാൽ നോക്കുന്നവർ യൂണിഫോം സിവിൽ കോഡിനെതിരെ വിമർശന ശരങ്ങൾ ഉയർത്തും.

ഇന്ത്യയിൽ എക ശില ക്രിമിനൽ ലോ ഉള്ളപ്പോൾ എന്തുകൊണ്ട് സിവിൽ ലോ നടപ്പാക്കികൂടാ. സിവിൽ ലോ നടപ്പാക്കിയാൽ പല മത സമൂഹത്തിലേയും പുരുഷാധിപത്യം ഇല്ലാതാകും. അനാവശ്യ തർക്കങ്ങും ഒഴിവാക്കാം. മതവും വിശ്വാസനുമെല്ലാം വ്യക്തിപരമാകണം’ പൊതു സമൂഹത്തിൽ പ്രദർശിപ്പിക്കാനൊ അവകാശം മേടിച്ചെടുക്കുവാനൊ ഉള്ളതാകരുത്. ഇന്നത്തെ ഹിജാബ് വിഷയം തന്നെ യൂണിഫോം സിവിൽ കോഡ് വന്നാൽ സമ്പൂർണ്ണമായി പരിഹരിക്കപ്പെടും.

ചില ഹിന്ദു വിഭാഗങ്ങളിലെ ഭൂതർക്കങ്ങളും പരിഹരിക്കാം. രാജ്യം മുന്നോട്ടാണ് പോകേണ്ടത് പിന്നോട്ടല്ല. DYFI പോലുള്ള പ്രസ്ഥാനങ്ങൾ പുരോഗമനം പ്രസംഗിക്കുകയും മതാന്ധതയുടെ അടിമകളാകുകയുമാണ്.. ഹിജാബിലെ പിന്തുണ CPM നെ മതഭൂതം വിഴുങ്ങിയതിന്റെ ഏറ്റവും പുതിയ തെളിവാണ്. വളർന്ന് വരുന്ന പുത്തൻ വിഘടന പ്രശ്നങ്ങൾക്ക് പരിഹാരമാണ് യൂണിഫോം സിവിൽ കോഡ്.

പുരോഗമനം പറയുന്നവർ പുരോഗമന ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക കൂടി വേണം’ യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ നടപ്പാക്കേണ്ട ആദ്യ സംസ്ഥാനം കേരളമാണ്. യൂണിഫോം സിവിൽ കോഡിന് കേരളത്തിൽ അരങ്ങ് ഒരുങ്ങുകയാണ്. അല്ലങ്കിൽ കേരളത്തെ മതഭൂതം വിഴുങ്ങും ‘ഉത്തരാഖാണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *