PSLV-C 52 വിക്ഷേപണം വിജയം

February 14, 2022
315
Views

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.

ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും.ഇഒഎസിനൊപ്പം ഇൻസ്പയർസാറ്റ്-1, ഐഎൻഎസ്-2ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.ഇൻസ്പയർസാറ്റ് കോളറാഡോ സർവകലാശാലയുമായി ചേർന്ന് ഐഐഎസ്ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി) വിദ്യാർത്ഥികൾ വികസിപ്പിച്ച സാറ്റലൈറ്റാണ്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *