ഗവർണ്ണർക്കെതിരായ സർക്കാർ നിലപാട് ബാലിശം. ഭരണഘടന വിരുദ്ധം. കേരളസർക്കാറിനെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുൻ തെരഞ്ഞടുപ്പ് കമ്മീഷണർ ശേഷന്റെ സമീപനം സ്വീകരിക്കുന്നത് സ്വാഗതാർഹം.
അഭിനന്ദനീയം കാരണം കേരള സർക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ്. ഇന്ധനത്തിന് ഒരു രൂപ കുറക്കാത്ത സർക്കാർ പേർസണൽ സ്റ്റാഫിനെ വെച്ച് ലക്ഷങ്ങൾ ശമ്പളവും പെൻഷനും കൊടുക്കുന്നതിനെ വിമർശിച്ച ഗവർണ്ണർ ജനപക്ഷ നയമാണ് പറഞ്ഞത്.
സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുന്ന കേരള സർക്കാരിന്റെ സമീപനം ഗവർണ്ണറോട് കൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗവർണ്ണറോട് കൽപ്പന പറയുമ്പോൾ ഗവർണ്ണർ പ്രതികരിക്കുന്നത് സ്വഭാവികം. ഇതിനെതിരെ ഗവർണ്ണറെ മാറ്റാനുള്ള അവകാശം ചോദിക്കുന്നത് സർക്കാരിന്റെ അൽപ് ത്വമാണ്.
ഭരണഘടനയിൽ ഗവർണ്ണറുടെ നിയമനവും ചുമതലയും വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ മറിച്ചൊരു അഭിപ്രായം സംസ്ഥാന സർക്കാർ പറയുന്നത് രാജ്യ വിരുദ്ധവും ഭരണാഘടന വിരുദ്ധവുമാണ്.