ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയെ കാണാന്‍ രാത്രി വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

February 22, 2022
203
Views

കോട്ടയം തിരുവാര്‍പ്പ് ചെങ്ങളത്ത് ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന യുവതിയുടെ വീട്ടില്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വച്ച്‌ പൊലീസിന് കൈമാറി.ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നു കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി ചെങ്ങളത്തായിരുന്നു സംഭവം. നാലു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ് യുവതി. ഇവരുടെ വീട്ടില്‍ സ്ഥിരമായി ആളുകള്‍ എത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് രംഗത്ത് എത്തിയത്. തുടര്‍ന്നു, ഇവിടെ രാത്രിയെത്തിയ യുവാവിനെയും യുവതിയെയും വീട്ടില്‍ എത്തി നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.

തുടര്‍ന്ന്, നാട്ടുകാര്‍ ചേര്‍ന്ന് കുമരകം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്, കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭര്‍ത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിര്‍ദേശം അനുസരിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പിടികൂടിയതെന്ന് നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. ഭര്‍ത്താവുമായി ചേര്‍ന്ന് താമസിക്കാന്‍ താല്പര്യമില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *