റിലയന്‍സ് ജിയോ രാജ്യത്തിന് പുറത്തേക്കും നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നു. മാലിദ്വീപിനെ ഇന്ത്യയുമായും സിംഗപ്പൂരുമായും ബന്ധിപ്പിക്കുന്ന മള്‍ട്ടി-ടെറാബിറ്റ് ഇന്ത്യ-ഏഷ്യ-എക്സ്പ്രസ് (IAX) അണ്ടര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ പദ്ധതിയിടുന്നത്.
പുതിയ സബ് സീ കേബിള്‍ സംവിധാനം മാലദ്വീപ്, ഹുല്‍ഹുമലെ എന്നിവയെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും ലോകത്തിലെ പ്രധാന ഇന്റര്‍നെറ്റ് ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കുമെന്ന് രാജ്യത്തെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഡിജിറ്റല്‍ സേവന ദാതാവായ ജിയോ പറഞ്ഞു. മാലിദ്വീപ് സര്‍ക്കാരിന്റെ 100 ശതമാനം ഉടമസ്ഥതയിലുളള ഓഷ്യന്‍ കണക്ട് മാലിദ്വീപ് പ്രൈവറ്റ് ലിമിറ്റഡുമായി (ഒസിഎം) സഹകരിച്ചാണ് വന്‍ പദ്ധതി നടപ്പിലാക്കുന്നത്.
ജിയോ രാജ്യത്തിന് പുറത്തേക്കും നെറ്റ്വർക്ക് വ്യാപിപ്പിക്കുന്നു
February 22, 2022