മുഖകാന്തി കൂട്ടാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ

February 26, 2022
336
Views

തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ചുളിവുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാമ് തക്കാളി. ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയർന്ന സാന്ദ്രത തക്കാളിയെ ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് തക്കാളിയുടെ ഗുണങ്ങൾ ചർമ്മത്തിന് തിളക്കവും മുഖക്കുരു, ബ്ലാക്ക്ഹെഡ് എന്നിവ കുറയ്ക്കുന്നതിനൊപ്പം പ്രായമാകൽ തടയുന്നു.

തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ചുളിവുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മുഖസൗന്ദര്യത്തിന് തക്കാളി എങ്ങനെയൊക്കെ ഉപയോ​ഗിക്കാമെന്നറിയാം…

ഒന്ന്…,,,,,,,,,,

ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കിൽ ചർമത്തിലെ പഴയ കോശങ്ങൾ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിൻ സി വഴി മുഖത്തിനു തിളക്കം ലഭിക്കും.

രണ്ട്…,,,,,,,

രണ്ട് ടീസ്പൂൺ കടലമാവും 1 സ്പൂൺ തക്കാളി നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. തക്കാളി നീരും, തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു.

മൂന്ന്…,,,,,

രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസും രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് ഇട്ട് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖകാന്തി വർദ്ധിപ്പിക്കാൻ ഈ പാക്ക് ​ഗുണം ചെയ്യും.

തക്കാളി മാത്രമല്ല കറ്റാർവാഴയും ചർമ്മത്തിന് മികച്ചത്…,,,,,,,,,,,,,,,,,

മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും.

സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.

കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *