ദിലീപിൻ്റെ അഭിഭാഷകൻ ബി രാമൻ പിള്ളയ്ക്കെതിരെ പരാതി നൽകി അതിജീവിത. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബാർ കൗൺസിലിനാണ് നടി പരാതി നൽകിയത്. അഡ്വ. ബി രാമൻ പിള്ള സാക്ഷികളെ നേരിട്ട് സ്വാധീനിച്ചു. 20 സാക്ഷികൾ കൂറുമാറിയതിനു പിന്നിൽ അഭിഭാഷക സംഘമാണ്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ബാർ കൗൺസിലിനു നൽകിയ പരാതിയിൽ അതിജീവിത പറയുന്നു.