ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ ഗാനസന്ധ്യയും ഗോത്രകലാമേളയും

March 17, 2022
76
Views

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.മാർച്ച് 18 ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിനുള്ള ശ്രദ്ധാഞ്ജലിയായി പിന്നണി ഗായിക ഗായത്രി അശോകനും, അക്കോഡിയനിസ്റ്റ് സൂരജ് സാത്തെയും അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയാണ് സാംസ്കാരിക സന്ധ്യകൾക്ക് തുടക്കമാകുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഈ പരിപാടി നടക്കുക. മാർച്ച് 19 ന് ടാഗോർ തിയേറ്ററിൽ ഷഹബാസ് അമന്റെ സംഗീത സദസും ,21 ന് ഗോത്രകലാമേളയും 23 ന് പുഷ്പവതിയുടെ കർണ്ണാടിക് ഫ്യൂഷനും ,24 ന് നവനീത ചന്ദ്രിക എന്ന ഗാനാഞ്ജലിയും നടക്കും. മാർച്ച് 25 ന് നിശാഗന്ധിയിൽ മധുശ്രീ നാരായണൻ ,രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ ഗാനസന്ധ്യയോടെയാണ് മേളയ്ക്ക് സമാപനം കുറിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *