ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി ഇന്ന്; ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ചര്‍ച്ചയാകും

March 19, 2022
114
Views

14-ാമത് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി ഇന്ന്. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത ഇന്ന് ഇന്ത്യയിലെത്തും. യുക്രൈന്‍ വിഷയം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തിലെ വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. ഇന്തോ പസഫിക് മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. ഇരുനേതാക്കളും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

2018 ഒക്ടോബര്‍ മാസത്തില്‍ ടോക്കിയോയിലാണ് അവസാനമായി ജപ്പാന്‍ ഉച്ചകോടി നടന്നത്. കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിലാണ് 2020, 2021 വര്‍ഷങ്ങളില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി നടക്കാതിരുന്നത്.

ഇന്ന് രാജ്യത്തെത്തുന്ന ഫുമിയോ കിഷിത രണ്ട് ദിവസം ഇന്ത്യയിലുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ആഗോള പങ്കാളിത്തത്തിലും നയതന്ത്രത്തിലും ബഹുമുഖ സഹകരണമുള്ള രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *