സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസിൻ്റെ ഒന്നാം ടേം ഫലം അടുത്തയാഴ്ച വന്നേക്കും. ഫലമറിയേണ്ടവർ cbse.gov.in , cbseresults.nic.in എന്നീ വെബ്സൈറ്റുകൾ പരിശോധിക്കണം. മാർക്ക് ഷീറ്റുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചു കൊടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അന്തിമ തീരുമാനമായിട്ടില്ല
റിസൽട്ട് അറിയാൻ വഴി
▪️ സി ബി എസ് ഇ വെബ് സൈറ്റിൽ പോവുക. cbse.gov.in , cbseresults.nic.in
▪️ റിസൽട്ട് (Result) ടാബിൽ ക്ലിക്ക് ചെയ്യുക
▪️ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്, ആദ്യ ടേം റിസൽട്ട് 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക (ലിങ്ക് ആക്ടിവേറ്റായ ശേഷം )
▪️ റോൾ നമ്പർ, പരീക്ഷ കേന്ദ്രം, സ്കൂൾ നമ്പർ, മറ്റു വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തുക
▪️ പന്ത്രണ്ടാം ക്ലാസ്, ആദ്യ ടേം പരീക്ഷാ ഫലം സ്ക്രീനിൽ തെളിയും
▪️ ഫലം ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് ഔട്ട് എടുക്കാം
സി ബി എസ് ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷാ ഫലം ഇക്കഴിഞ്ഞ 11 ന് പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടുപിന്നാലെ മാർക്ക് ഷീറ്റുകൾ സ്കൂളുകളിൽ ലഭ്യമാക്കിയിരുന്നു.