അരുണ്‍ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തി, കൊലപാതകത്തിന് തുല്യമാണ് ഈ മരണം;

May 2, 2023
25
Views

കടുത്തുരുത്തിയില്‍ ആത്മഹത്യ ചെയ്ത ആതിരയുടെ മരണത്തില്‍ പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്റുമായ ആശിഷ് ദാസ്.

അരുണ്‍ വിദ്യാധരന്‍ സഹോദരിയെ നിരന്തരം ഭീഷണിപ്പെടുത്തി. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്ന് ആശിഷ് ദാസ് പറഞ്ഞു.(Asish Das IAS about Athira’s suicide)

ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വര്‍ഷം മുന്‍പ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ കോണ്‍ടാക്‌ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുണ്‍ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബര്‍ ആക്രമണം നടത്തിയതും. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു. വിവാഹം നടക്കാനിരുന്ന വീട്ടിലേക്ക് ആതിരയുടെ മൃതദേഹം എത്തിച്ചതും ആശിഷ് അടക്കമുള്ള ബന്ധുക്കള്‍ക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.

ആതിരയുടെ മരണം കൊലപാതകത്തിന് തുല്യമായ മരണമാണെന്ന് ആശിഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാന്‍ ശ്രമിക്കുമെന്നും ആശിഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

സ്വഭാവ വൈകൃതം മൂലം ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമം, ആതിരയെ വിടാതെ സൈബര്‍ ആക്രമണം; പിന്നാലെ ആത്മഹത്യ; അരുണിനെ കുറിച്ച്‌ വിവരം ലഭിച്ചെന്ന് പൊലീസ്

അരുണിന്റെ സൈബര്‍ ആക്രമണത്തെ കുറിച്ച്‌ ആതിര പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ആശിഷിനെയും ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ പറഞ്ഞിരുന്നു. കടുത്തുരുത്തി പൊലീസുമായി ആശിഷ് ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആതിര ആത്മഹത്യ ചെയ്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *