വന്ദേ ഭാരത് യാത്രയ്ക്കിടയില്‍ ലഭിച്ചത് പുഴുവരിച്ച ഭക്ഷണം; പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്

May 3, 2023
16
Views

വന്ദേ ഭാരത് എക്സ്പ്രസില്‍ മോശം നിലവാരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്.

കണ്ണൂര്‍: വന്ദേ ഭാരത് എക്സ്പ്രസില്‍ മോശം നിലവാരത്തിലുള്ള ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്.

വന്ദേ ഭാരതില്‍ തിങ്കളാഴ്ച യാത്ര ചെയ്യുന്നതിനിടയില്‍ പുഴുവരിച്ച ഭക്ഷണം ലഭിച്ചു എന്നാണ് പരാതി. വന്ദേ ഭാരതില്‍ കണ്ണൂരില്‍ നിന്ന് കാസര്‍കോടേയ്ക്ക് ഇ-വണ്‍ സഞ്ചരിച്ച യാത്രികനാണ് ദുരനുഭവമുണ്ടായത്.

ട്രെയനില്‍ വിതരണം ചെയ്ത പെറോട്ടയില്‍ നിന്ന് പുഴുവിനെ ലഭിച്ചതായാണ് പരാതിക്കാരന്‍ അറിയിക്കുന്നത്. പെറോട്ടയില്‍ പുഴുവരിക്കുന്നതായി യാത്രക്കാര്‍ കാണിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തു വന്നിരുന്നു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചതായി ട്രെയിന്‍ കണ്ണൂരിലെത്തിയ ഉടനെ തന്നെ യാത്രക്കാരന്‍ പരാതിപ്പെട്ടു. കാസര്‍കോട് റെയില്‍വേ സൂപ്രണ്ടിനാണ് പരാതി നല്‍കിയത്. പരാതി പാലക്കാട് റെയില്‍വേ ഡിവിഷന്‍ കൈമാറിയതായാണ് വിവരം

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *