ചോറുണ്ടാക്കാതെ കറിയുണ്ടാക്കി; പ്രകോപിതനായ നാല്‍പ്പതുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി

May 9, 2023
59
Views

ചോറ് പാകം ചെയ്യാത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ സാംബല്‍പുര്‍ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഭുവനേശ്വര്‍: ചോറ് പാകം ചെയ്യാത്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഒഡീഷയിലെ സാംബല്‍പുര്‍ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

നുവാധി ജില്ലയിലെ സനാതന്‍ ദാരുവ (40) ആണ് ഭാര്യ പുഷ്പ ദാരുവയെ (35) കൊലപ്പെടുത്തിയത്.

ജമാന്‍കിര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് അരുംകൊല നടന്നത്. സനാതനും പുഷ്പയ്ക്കും രണ്ട് മക്കളാണുള്ളത്. മകള്‍ ജോലിയുടെ ആവശ്യത്തിനായി കുചിന്ദയിലാണ് താമസിക്കുന്നത്. മകന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു.

സനാതന്‍ വീട്ടിലെത്തുമ്ബോള്‍ പുഷ്പ കറി പാകം ചെയ്തിരുന്നു. എന്നാല്‍ ചോറുണ്ടാക്കിയിരുന്നില്ല. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടയിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മകന്‍ തിരിച്ചെത്തിയപ്പോള്‍ മരിച്ച്‌ കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *