സല്‍മാന്‍ ഖാന് യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഭീഷണിക്കത്ത്

May 10, 2023
25
Views

യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശം അയച്ചതായി പൊലീസ്.

മുംബൈ: യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി ഇ-മെയില്‍ സന്ദേശം അയച്ചതായി പൊലീസ്.

അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാര്‍ഥിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

യു.കെയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഈ വര്‍ഷാവസാനം പഠനം അവസാനിക്കുന്നതോടെ വിദ്യാര്‍ഥി നാട്ടിലെത്തും. മാര്‍ച്ചില്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാതലവന്‍ ഗോള്‍ഡി ബ്രാറിന്റെ പേരിലാണ് വിദ്യാര്‍ഥി സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം അയച്ചത്. കുറച്ചുദിവസം മുമ്ബാണ് തന്റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം സല്‍മാന്റെ ശ്രദ്ധയില്‍ പെട്ടത്.

സല്‍മാന്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‍ണോയിയുടെ സഹായി ഗോള്‍ഡി ബ്രാറിനെ കണ്ട് എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *