ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
ചെന്നൈ: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 14ന് ഡി.എം.കെക്കെതിരെയും സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെയും അഴിമതി ആരോപണങ്ങളുന്നയിച്ച് ‘ഡി.എം.കെ ഫയലുകള്‍’ എന്ന പേരില്‍ അണ്ണാമലൈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇതില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍റെ ദുബൈ സന്ദര്‍ശനവേളയില്‍ സ്വകാര്യ കമ്ബനിക്ക് ഇന്ത്യയില്‍ 1000 കോടി രൂപ മുതല്‍മുടക്കാന്‍ കരാറുണ്ടാക്കിയതായും മന്ത്രിമാരായ ഉദയ്നിധി സ്റ്റാലിന്‍, അന്‍പില്‍ മഹേഷ് പൊയ്യാമൊഴി എന്നിവര്‍ ഈ കമ്ബനിയില്‍ ഡയറക്ടര്‍മാരായിരുന്നുവെന്നും ഡി.എം.കെ കള്ളപ്പണം വെളുപ്പിക്കുന്ന കമ്ബനിയായി മാറിയെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.
2011ലെ തെരഞ്ഞെടുപ്പ് സമയത്ത് വിവിധ ടെന്‍ഡറുകള്‍ ഉറപ്പിക്കുന്നതിന് സിംഗപ്പൂരിലെ ഇന്തോ- യൂറോപ്യന്‍ ഷെല്‍ കമ്ബനികളില്‍നിന്ന് 200 കോടി രൂപ ഡി.എം.കെക്ക് ലഭിച്ചിരുന്നതായും ഇക്കാര്യം അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരമുണ്ടെന്നും അണ്ണാമലൈ പ്രസ്താവിച്ചു.
മുഖ്യമന്ത്രിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ദേവരാജ് ചെന്നൈ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടെ ഒന്നാം ബെഞ്ച് മുമ്ബാകെ സമര്‍പ്പിച്ച ഹരജിയില്‍ അണ്ണാമലൈ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫയലുകള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും സാധുവായ തെളിവുകളുമില്ലാത്തതാണെന്നും പറയുന്നു