മേഘമലയില്‍ ശാന്തനായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അരിക്കൊമ്ബനെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തല്‍ക്കാലം മാറ്റില്ലെന്ന് തമിഴ്നാട് വനം വകുപ്പ്.
തമിഴ്‌നാട്: മേഘമലയില്‍ ശാന്തനായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അരിക്കൊമ്ബനെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തല്‍ക്കാലം മാറ്റില്ലെന്ന് തമിഴ്നാട് വനം വകുപ്പ്.
കഴിഞ്ഞ ഒരാഴ്ചയോളമായി മേഘമലയിലെ പ്രദേശങ്ങളില്‍ തന്നെയാണ് അരിക്കൊമ്ബനുള്ളത്.
മേഘമലയിലെ ആനന്ദ് എസ്റ്റേറ്റിന് മുകള്‍ ഭാഗത്തുള്ള വനഭാഗത്താണ് അരിക്കൊമ്ബന്‍ ഇപ്പോള്‍ തമ്ബടിച്ചിരിക്കുന്നത്. ആനയെ നിരീക്ഷിക്കാന്‍ 30 അംഗസംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ചിന്നക്കനാലില്‍ അക്രമാസക്തനായി തുടര്‍ന്ന അരിക്കൊമ്ബന്‍ ഇപ്പോള്‍ ശാന്തനായി മാറിയിട്ടുണ്ടെന്നാണ് വനം വകുപ്പ് നല്‍കുന്ന വിവരം. പത്തുദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമായിരിക്കും അരിക്കൊമ്ബനെ പെരിയാല്‍ കടുവ സങ്കേതത്തിലേക്ക് തുരുത്തണമോ എന്ന് തീരുമാനമെടുക്കുക.