വനിതാ സുഹൃത്തിനെ വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് എയര്‍ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ പ്രശ്നം പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടു. സഹപൈലറ്റിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് വിവാദ സംഭവം ഉണ്ടായത്. യാത്രക്കാരിയായി എത്തിയ എയര്‍ ഇന്ത്യയിലെ വനിതാ ജീവനക്കാരി തന്നെയാണ് കോക്പിറ്റില്‍ കയറിയത്. ഇവരെ നിശ്ചിതകാലത്തേക്ക് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികളെടുക്കാനും ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Article Categories:
India