നാശം വിതച്ച്‌ മോക്ക ; സമീപകാലത്തെ ഏറ്റവും വലിയ സൂപ്പര്‍ സൈക്ലോണ്‍

May 16, 2023
29
Views

അതിതീവ്ര മോക്ക ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മ്യാന്മറില്‍ മരിച്ചവരുടെ എണ്ണം ആറായി. എഴുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു.

നേപിത

അതിതീവ്ര മോക്ക ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മ്യാന്മറില്‍ മരിച്ചവരുടെ എണ്ണം ആറായി. എഴുന്നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു.

റാഖൈന്‍ സംസ്ഥാനം ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. 3.6 മീറ്റര്‍ വരെ ഇവിടെ കടല്‍നിരപ്പുയര്‍ന്നു. പ്രദേശത്തുനിന്ന് ആയിരത്തലേറെപ്പേരെ രക്ഷപ്പെടുത്തി. സിറ്റ്വെ നഗരത്തില് വ്യാപന നാശനഷ്ടമുണ്ടായി.ഏഴുനൂറിലേര്പേര്ക്ക് പരിക്കേറ്റു.

അതേസമയം, ബംഗ്ലാദേശ് നഗരമായ കോക്സ് ബസാറില്‍നിന്ന് മോക്ക ഏറെക്കുറെ ഒഴിവായി. നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണ്. സെന്റ് മാര്‍ട്ടിന്‍ ദ്വീപിലും ടെക്നാഫിലും രണ്ടായിരത്തോളം വീട് തകര്‍ന്നതായും 10,000 വീടിന് കേടുപാട് സംഭവിച്ചെന്നും റിപ്പോര്ട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും വലിയ സൂപ്പര്‍ സൈക്ലോണ്‍

ഇന്ത്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ട അതി തീവ്ര ചുഴലിക്കാറ്റായ മോക്ക,2000നു ശേഷമുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ് ഹാവായ് ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ വിലയിരുത്തി. തീവ്രതയോടെ തോത് വിലയിരുത്തില് അതിതീവ്രമായ അഞ്ചാം വിഭാഗത്തിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 270 കിലോമീറ്ററിനു മുകളില്‍ വേഗത്തിലാണ് സൂപ്പര്‍ സൈക്ലോണ്‍ തീരം തൊട്ടത്. കടല്‍ താപനില 31–-32 ഡിഗ്രി സെല്‍ഷ്യസ് ആയതാണ് കാറ്റിന് തീവ്രത കൂടാന്‍ കാരണമായത്.

2000 മുതല്‍ ഇന്ത്യന്‍ സമുദ്രമേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ തീവ്ര ചുഴലിക്കാറ്റാണ് മോക്ക. 2020 മെയ് 20ന് പശ്ചിമ ബംഗാളിനെ വിറപ്പിച്ച അംഫാന്‍ ചുഴലിക്കാറ്റായിരുന്നു ഇതിനു മുമ്ബുണ്ടായ അതിതീവ്ര ചുഴലിക്കാറ്റുകളിലൊന്ന്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അംഫാന് മണിക്കൂറില്‍ 240 കിലോമീറ്ററായിരുന്നു വേഗം. 2007 ജൂണില്‍ അറബിക്കടലില്‍ രൂപപ്പെട്ട് ഒമാന്‍ തീരത്ത് വീശിയടിച്ച ഗോനു ചുഴലിക്കാറ്റിനും ഇതേ വേഗമായിരുന്നു. ഒഡിഷ സൂപ്പര്‍ സൈക്ലോണ്‍ എന്ന പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റാണ് ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ ഏറ്റവും അതി തീവ്രമായ ചുഴലിക്കാറ്റ്. 1999 ഒക്ടോബര്‍ അവസാനവാരം രൂപപ്പെട്ട് വീശിയടിച്ച ചുഴലിക്കാറ്റിന് മണിക്കൂറില്‍ 270 കിലോമീറ്ററായിരുന്നു വേഗം. 9843 പേര്‍ മരിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *