2000ത്തിന്‍റെ നോട്ട് മാറല്‍; ബാങ്ക് സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ആവശ്യമില്ലെന്ന് എസ്.ബി.ഐ

May 21, 2023
30
Views

2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്‍റെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന് തിരിച്ചറിയല്‍ രേഖകളും ആവശ്യമില്ല.

20,000 രൂപ വരെയുള്ള 2,000 നോട്ടുകള്‍ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകള്‍ മാറുന്നതിന് ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നല്‍കണമെന്ന് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബാങ്കിന്‍റെ വിശദീകരണം.

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നും സെപ്തംബര്‍ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ കഴിയുമെന്നും റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും 2,000 രൂപ മെയ് 23 മുതല്‍ എടുക്കാന്‍ തുടങ്ങും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *