2000 രൂപ നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവില്‍ പരിഹാരം.
2000 രൂപ നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവില്‍ പരിഹാരം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. മുന്‍പ് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു ട്രഷറി വകുപ്പിന് ഉണ്ടായിരുന്നത്. ആര്‍ബിഐ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രഷറി വകുപ്പിന്റെ നീക്കം.
ആര്‍ബിഐ നിരോധനം ഏര്‍പ്പെടുത്തിയ 2000 രൂപ നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ട്രഷറികള്‍ നോട്ടുകള്‍ സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് നോട്ടുകള്‍ സ്വീകരിക്കില്ലെന്ന പ്രസ്താവന ട്രഷറി വകുപ്പ് പിന്‍വലിച്ചത്.