സൗദി അറേബ്യക്കും ലോകത്തിനും പുതു ചരിത്രം രചിച്ച് ബഹിരാകാശ യാത്രാ സംഘം ഭൂമിയില്‍ നിന്നും യാത്ര തിരിച്ചു.
സൗദി അറേബ്യക്കും ലോകത്തിനും പുതു ചരിത്രം രചിച്ച് ബഹിരാകാശ യാത്രാ സംഘം ഭൂമിയില്‍ നിന്നും യാത്ര തിരിച്ചു.
മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ചാരികളായ റയാന ബര്‍നവിയും അലി അല്‍ഖര്‍നിയും ബഹിരാകാശത്തേക്ക് യാത്രയായി.
ഇരുവരെയും വഹിച്ചുള്ള വാഹനം കേപ് കനാവെറലിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നു. സൗദി സമയം പുലര്‍ച്ചെ 12.37ന് യാത്ര തിരിച്ച വാഹനം തിങ്കളാഴ്ച പുലര്‍ച്ചെ 1.30ഓടെ ബഹിരാകാശ നിലയിത്തിലെത്തും.
സൗദി യാത്രികര്‍ക്ക് പുറമേ നാസയുടെ മുൻ ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണ്‍, യു.എസ് ബിസിനസുകാരനായ ജോണ് ജോഫ്നര്‍ എന്നിവരും യാത്ര സംഘത്തിലുണ്ട്. ബ്രസ്റ്റ് കാൻസര്‍ ഗവേഷകയാണ് സൗദി സഞ്ചാരി റയാന ബര്‍നവി. യുദ്ധവിമാനത്തിലെ പൈലറ്റാണ് കൂടെയുള്ള അല്‍ അല്‍ഖര്‍നവി.