നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം ഏറെ ഞെട്ടലോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. രൂപാലി ബറുവുമായിട്ടുള്ള അറുപതുകാരനായ ആശിഷിന്റെ പുനര്‍ വിവാഹം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.
നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം ഏറെ ഞെട്ടലോടെയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. രൂപാലി ബറുവുമായിട്ടുള്ള അറുപതുകാരനായ ആശിഷിന്റെ പുനര്‍ വിവാഹം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.
ഇതിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കുപ്രചാരണങ്ങള്‍ക്കെല്ലാം വിരാമം ഇട്ടുകൊണ്ട് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍ വിവാഹവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളെല്ലാം വാസ്തവവിരുദ്ധം ആണെന്നാണ് രജോഷി വ്യക്തമാക്കിയത്. ആശിഷുമായുള്ള ബന്ധം വേര്‍പെടുത്തിയ കാര്യങ്ങള്‍ എല്ലാം ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് രജോഷി തുറന്നുപറഞ്ഞത്. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നും വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ആളുകള്‍ വിചാരിച്ചാല്‍പോലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് രജോഷി ബറുവ വെളിപ്പെടുത്തി.
2022 ലാണ് രാജോഷിയും ആശിഷും തമ്മില്‍ ബന്ധം വേര്‍പ്പെടുത്തുന്നത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇത്. ഇരുവരും ഒരുമിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇരുവരും രണ്ട് ഭാവിയാണ് മുന്നില്‍ കണ്ടതെന്നും അത് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ സ്വന്തം വഴി തെരഞ്ഞെടുത്തു എന്നും രാജോഷി വ്യക്തമാക്കി. ഇരുവരും പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നു എന്നും, ആശിഷിന്റെ മനസ്സില്‍ തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഇവര്‍ വ്യക്തമാക്കി