പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപം കണ്ടെത്തിയ പാകിസ്ഥാൻ ഡ്രോണുകള്‍ വെടിവെച്ചിട്ടു.
പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപം കണ്ടെത്തിയ പാകിസ്ഥാൻ ഡ്രോണുകള്‍ വെടിവെച്ചിട്ടു.
അതിര്‍ത്തി സുരക്ഷാസേനയുടെ നേതൃത്വത്തിലാണ് വെടിവെച്ചത്. ഡ്രോണില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനിടയാണ് ഡ്രോണിനു നേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. പ്രദേശത്തെ കൃഷിയിടത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്.
അമൃത്സറിലെ ഖുര്‍ദ് ജില്ലയിലെ ധനോ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഡ്രോണില്‍ നിന്ന് 3.4 കിലോഗ്രാം മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമാനമായ രീതിയില്‍ മെയ് 23നും പാകിസ്ഥാൻ ഡ്രോണുകളെ സുരക്ഷാസേന വെടിവെച്ചിട്ടിരുന്നു. മെയ് 23ന് വെടിയുതിര്‍ത്ത ഡ്രോണില്‍ നിന്നും ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.