ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴമായ ‘മിയാസാക്കി’യെ ഇന്ത്യയില്‍ കണ്ടെത്തി.
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴമായ ‘മിയാസാക്കി’യെ ഇന്ത്യയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് ഈ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മാമ്ബഴത്തെ കണ്ടെത്തിയിരിക്കുന്നത്.
ഒരു കിലോ മിയാസാക്കി മാമ്ബഴത്തിന് 3 ലക്ഷം രൂപ വരെയാണ് വിലമതിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്ബഴം എന്ന പ്രത്യേകതയും മിയാസാക്കിക്ക് സ്വന്തമാണ്. സാധാരണയായി ഈ ഇനം മാമ്ബഴം ജപ്പാനിലാണ് കണ്ടുവരാറുള്ളത്.
പശ്ചിമ ബംഗാളിലെ ദുബ്രജ്പൂരിലെ പ്രദേശവാസി രണ്ട് വര്‍ഷം മുൻപാണ് മിയാസാക്കി മാങ്ങ നട്ടുപിടിപ്പിച്ചത്. എന്നാല്‍, അടുത്തിടെയാണ് ഈ മാങ്ങയ്ക്ക് വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന കാര്യം പ്രദേശവാസികള്‍ തിരിച്ചറിഞ്ഞത്. ഈ മാങ്ങയുടെ രൂപത്തില്‍ തന്നെ ആകര്‍ഷകമായ പ്രത്യേകതകള്‍ ഉണ്ട്. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്ബഴത്തിന്റെ പാകമാകുമ്ബോള്‍ ജ്വലിക്കുന്ന ചുവപ്പ് നിറമായി മാറുന്നു. ഏകദേശം 350 ഗ്രാം വരെയാണ് ഒരു മാമ്ബഴത്തിന്റെ തൂക്കം. ഇവയെ ‘Eggs of the sun’ എന്നും വിശേഷിപ്പിക്കുന്നു. ജപ്പാനില്‍ മിയാസാക്കി മാമ്ബഴത്തിന്റെ വിളവെടുപ്പ് സീസണ്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്.