ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ഒരുങ്ങുന്നു.
മസ്‌കത്ത്: ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ഒരുങ്ങുന്നു.
അടുത്ത വര്‍ഷം ജൂലൈ മുതല്‍ 3ജി സേവനങ്ങള്‍ ലഭിക്കില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 4ജി സേവനവും ഏറ്റവും പുതുതായി ഈ വര്‍ഷം വിവിധ മേഖലകളില്‍ 5ജി സേവനവും വ്യാപിപ്പിച്ച് വരുകയാണ്. ഈ സാഹചര്യത്തിലാണ് 3ജി സേവനം പൂര്‍ണമായി അവസാനിപ്പിക്കുന്നത്.