ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ് മന്ദിറിന്റെ നിര്‍മ്മാണം ബീഹാറിലെ കിഴക്കൻ ചമ്ബാരൻ ജില്ലയില്‍ ജൂണ്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പട്ന: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ് മന്ദിറിന്റെ നിര്‍മ്മാണം ബീഹാറിലെ കിഴക്കൻ ചമ്ബാരൻ ജില്ലയില്‍ ജൂണ്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൈത്വാലിയ-ബഹുവാര പഞ്ചായത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.
കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തിനേക്കാള്‍ ഉയരത്തിലാണ് വിരാട് രാമായണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. സമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടത്തെ ശിവ ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും സ്ഥാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
2025 അവസാനത്തോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.