കുറേനാളായി യുക്രെയ്ൻ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യാക്രമണം തകര്‍ത്തുവെന്ന് റഷ്യ.
മോസ്കോ: കുറേനാളായി യുക്രെയ്ൻ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യാക്രമണം തകര്‍ത്തുവെന്ന് റഷ്യ.
കിഴക്കൻ യുക്രെയ്നിലെ ഡോണ്‍ബാസില്‍ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 3,715 യുക്രെയ്ൻ സൈനികരെ വധിച്ചു. 52 ടാങ്കുകള്‍, 207 കവചിത വാഹനങ്ങള്‍, 134 കാറുകള്‍, അഞ്ചു വിമാനങ്ങള്‍, രണ്ടു ഹെലികോപ്റ്ററുകള്‍ എന്നിവ നശിപ്പിച്ചു. ജര്‍മനി യുക്രെയ്നു നല്കിയ അത്യാധുനിക ലെപ്പേഡ് ടാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു നേരിട്ടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
റഷ്യൻ ഭാഗത്ത് 71 പട്ടാളക്കാരാണു കൊല്ലപ്പെട്ടത്. 210 പേര്‍ക്കു പരിക്കേറ്റു. 15 ടാങ്കുകള്‍ നശിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റഷ്യൻ അവകാശവാദത്തോടു യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞമാസം റഷ്യ പിടിച്ചെടുത്ത ബാക്മുത് നഗരത്തില്‍ മുന്നേറുന്നതായിട്ടാണ് യുക്രെയ്ൻ സൈന്യം അറിയിച്ചത്.