ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ കിലോയ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു.
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ കിലോയ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു.
അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്ഫോടനം നടന്നത്.