അരിക്കൊമ്ബന്റെ സഞ്ചാരപാത നഷ്ടമായി; റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല; പരിശോധിക്കാന്‍ വനംവകുപ്പ്

June 9, 2023
36
Views

വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്ബന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്.

ചെന്നൈ: വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്ബന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്.

ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന ഉള്‍വനത്തില്‍ കയറിയത് കൊണ്ടാവാം സിഗ്നല്‍ ലഭിക്കാത്തതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ പരിശോധന നടത്തുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്ബനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി അരിക്കൊമ്ബന്‍ ഉണ്ടായിരുന്നത്. അതിനിടെ ഇന്നലെ രാത്രി മുതല്‍ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാതെയായി. അരിക്കൊമ്ബന്‍ ഉള്‍വനത്തിലേക്ക് കയറിയതുകൊണ്ടാവാം സിഗ്നല്‍ നഷ്ടപ്പെട്ടത് എന്നതാണ് വനംവകുപ്പിന്റെ നിഗമനം. അന്‍പതംഗ ഉദ്യോഗസ്ഥര്‍ കാടിനുള്ളില്‍ പരിശോധന തുടരുകയാണ്.

അപ്പര്‍ കോതയാറില്‍ നിന്നു നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമേയുള്ളു. അതിനാല്‍ ആന കേരള അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്തേക്ക് സഞ്ചരിച്ചതായും സംശയങ്ങളുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *