കാനഡ കാട്ടുതീ പുക നോര്‍വെയിലും

June 10, 2023
28
Views

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തില്‍ ലക്ഷക്കണക്കിന് പേരെ ബാധിച്ച കാനഡയില്‍ നിന്നുള്ള കാട്ടുതീ പുക ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള നോര്‍വെയിലുമെത്തി.

ഓസ്‌ലോ : വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തില്‍ ലക്ഷക്കണക്കിന് പേരെ ബാധിച്ച കാനഡയില്‍ നിന്നുള്ള കാട്ടുതീ പുക ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള നോര്‍വെയിലുമെത്തി.

നോര്‍വീജിയൻ ക്ലൈമറ്റ് ആൻഡ് എൻവയോണ്‍മെന്റല്‍ റിസേര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യമറിയിച്ചത്.

തെക്കൻ നോര്‍വെയിലെ അന്തരീക്ഷത്തില്‍ വളരെ നേരിയ തോതിലാണ് പുകയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കാട്ടുതീയുടെ തീവ്രത, കാറ്റിന്റെ ദിശ എന്നിവയ്ക്കനുസരിച്ച്‌ ഇതില്‍ നേരിയ വ്യതിയാനം പ്രകടമാകുന്നുണ്ട്. എന്നിരുന്നാലും കനേഡിയൻ കാട്ടുതീ പുക നിലവില്‍ നോര്‍വെയില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

 വിമാനങ്ങള്‍ വൈകും

അതേ സമയം, യു.എസില്‍ കനേഡിയൻ കാട്ടുതീ പുക കാഴ്ച മറയ്ക്കുന്നതിനാല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്കും ഫിലാഡെല്‍ഫിയയിലേക്കുമുള്ള വിമാനങ്ങള്‍ വൈകുന്നതായി ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

വാഷിംഗ്ടണ്‍, ഷാര്‍ലറ്റ്, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും വൈകാനിടയുണ്ട്. സമീപകാലത്ത് യു.എസിലുണ്ടാകുന്ന ഏറ്റവും വലിയ വായു മലിനീകരണമാണ് കാട്ടുതീ പുക സൃഷ്ടിക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *