ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്ബ്യൻസ് ലീഗ് ഫുട്ബോള്‍ കിരീടം.
ഇസ്താംബുള്‍ > ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്ബ്യൻസ് ലീഗ് ഫുട്ബോള്‍ കിരീടം. ഇന്റര്‍ മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ആദ്യമായി ചാമ്ബ്യൻസ് ലീഗില്‍ ജേതാക്കളായത്.
രണ്ടാംപകുതിയില്‍ റോഡ്രി സിറ്റിയുടെ വിജയഗോള്‍ നേടി. ഇതോടെ ഈ സീസണില്‍ പെപ് ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും മൂന്ന് കിരീടമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബ്യൻമാരായ സിറ്റി, എഫ് എ കപ്പിലും ജേതാക്കളായി.
സിറ്റിക്ക് കടുത്ത പരീക്ഷണമാണ് ഇന്റര്‍ നല്‍കിയത്. ഇതിനിടെ മധ്യനിരതാരം കെവിൻ ഡി ബ്രയ്ൻ പരിക്കേറ്റ് മടങ്ങിയതും ഇംഗ്ലീഷ് ക്ലബ്ബിന് തിരിച്ചടിയായി. 68–-ാം മിനിറ്റില്‍ മാനുവല്‍ അക്കാഞ്ഞിയും ബെര്‍ണാഡോ സില്‍വയും നടത്തിയ നീക്കത്തിനൊടുവിലാണ് റോഡ്രി ലക്ഷ്യം കണ്ടത്. പിന്നാലെ ഇന്ററിന് മികച്ച അവസരം കിട്ടി. ഡിമാര്‍ക്കോയുടെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷം ഡിമാര്‍കോയുടെ അടി സഹതാരം റൊമേലു ലുക്കാക്കുവിന്റെ കാലില്‍തട്ടി മടങ്ങി. കളിയുടെ അവസാന നിമിഷം ലുക്കാക്കുവിന്റെ ഹെഡര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്സന്റെ കാലില്‍ത്തട്ടിത്തെറിച്ചു.