പ്രശസ്ത പഞ്ചാബി നടൻ മംഗള്‍ ധില്ലൻ അന്തരിച്ചു,
പ്രശസ്ത പഞ്ചാബി നടൻ മംഗള്‍ ധില്ലൻ അന്തരിച്ചു, നടനും സംവിധായകനും നിര്‍മ്മാതാവും ആയി പ്രവര്‍ത്തിച്ച ബഹുമുഖ പ്രതിഭയായിരുന്നു മംഗള്‍.
80-കളില്‍, ഖൂൻ ഭാരി മാംഗ്, ട്രെയിൻ ടു പാകിസ്ഥാൻ, കഹാൻ ഹേ കാനൂൻ തുടങ്ങിയ ഹിറ്റ് ബോളിവുഡ് സിനിമകളിലും മംഗള്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ അഭിനയത്തിന് പുറമെ മംഗള്‍ സ്വന്തം പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കുകയും ഖല്‍സ എന്ന ഹിറ്റ് ചിത്രം പുറത്തിറക്കുകയും ചെയ്തിരുന്നു. അതേ ചിത്രത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ ബാബ ഫരീദ് അവാര്‍ഡും താരം കരസ്ഥമാക്കി.
പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട്കപുരയ്ക്കടുത്തുള്ള വാണ്ടര്‍ ജതാനയിലാണ് മംഗള്‍ ജനിച്ചത്. ഡല്‍ഹിയില്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ച ധില്ലൻ 1979-ല്‍ പഞ്ചാബ് സര്‍വകലാശാലയിലെ ഇന്ത്യൻ തിയേറ്റര്‍ വിഭാഗത്തില്‍ ചേര്‍ന്നു. 1980-ല്‍ അഭിനയത്തില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയാണ് താരം പുറത്തിറങ്ങിയത്.
‘ചണ്ഡീഗഢ് എനിക്ക് ചിറകുകള് തന്നു. ചണ്ഡീഗഡില്‍ വച്ചാണ് ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ കഴിവുകള്‍ മെച്ചപ്പെടുത്തിയത്. അച്ഛനുമായി പിണങ്ങി ഇവിടെ വരുമ്ബോള്‍ പോക്കറ്റില്‍ ഒരു പൈസ പോലും ഇല്ലായിരുന്ന വെറും ഗ്രാമവാസിയായിരുന്നു താനെന്ന് കുറച്ചുനാള്‍ മുൻപ് നല്കിയ അഭിമുഖത്തില്‍ ധില്ലൻ പറഞ്ഞിരുന്നു, കൂടാതെ കരിയറിന് അടിത്തറയിട്ടത് ഇവിടെയാണ്, ഇവിടെ വച്ചാണ് എന്റെ നാടക സംഘം സ്ഥാപിച്ചത്, എന്റെ ആദ്യ കവിത എഴുതിയതും ഇവിടെ നിന്നാണെന്നും താരം പറഞ്ഞിരുന്നു. അങ്ങനെ ചണ്ഡീഗഡിനെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്ന് എല്ലായ്പ്പോഴും മംഗള്‍ പറഞ്ഞിരുന്നു.