മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ ഒരുമരണം കൂടി ഉണ്ടായി.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷത്തില്‍ ഒരുമരണം കൂടി ഉണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്പോക്പിയിലുമാണ് സംഘര്‍ഷം ഉണ്ടായത്. സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
പരിക്കേറ്റവരെ ഇംഫാല്‍ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരാചന്ദ്പുരിയിലെ 22കാരനാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.