കരാറുകാരനില്‍നിന്നു ഒരു ലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ കേന്ദ്ര ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ് പിടിയില്‍.
കല്‍പ്പറ്റ: കരാറുകാരനില്‍നിന്നു ഒരു ലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ കേന്ദ്ര ഉദ്യോഗസ്‌ഥന്‍ വിജിലന്‍സ് പിടിയില്‍.
സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് എക്‌സൈസ് ഓഫീസ് സൂപ്രണ്ട് പര്‍വീന്ദര്‍ സിങിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. സിബി തോമസും സംഘവും അറസ്‌റ്റ് ചെയ്‌തത്.
കല്‍പറ്റ പുതിയ സ്‌റ്റാന്‍ഡ് പരിസരത്ത് മാനന്തവാടി കുഴിനിലം സ്വദേശിയായ കാരാറുകാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. ഐ.ടി.സി. നികുതി കിഴിവിനു അര്‍ഹനല്ലെന്നും 10 ലക്ഷം രൂപ പിഴ ഉടന്‍ അടയ്‌ക്കണമെന്നും കരാറുകാരനെ പര്‍വീന്ദര്‍ സിങ് ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ നികുതി ഒടുക്കുന്നതില്‍നിന്നു ഒഴിവാക്കാമെന്നും അറിയിച്ചു. തുടര്‍ന്നു കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നു പരാതിനല്‍കിയ കരാറുകാരന്‍ വിജിലന്‍സ് നിര്‍ദേശിച്ചതനുസരിച്ച് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ പണവുമായി എത്തുകയായിരുന്നു. വിജിലന്‍സ് ഡി.വൈ.എസ്.പി. സിബി തോമസ്, ഇന്‍സ്‌പെക്‌ടര്‍ ടി. മനോഹരന്‍, എ.യു. ജയപ്രകാശ്, എ.എസ്.ഐ. പ്രമോദ്, ജോണ്‍സണ്‍, സുരേഷ്, എസ്.സി.പി. ഒ. ബാലന്‍, അജിത്ത്, ഷാജഹാന്‍, സുബിന്‍, ശ്രീജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.