ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി ആശുപത്രിയില്‍

June 14, 2023
29
Views

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും തുടര്‍ന്ന് വീട്ടിലും നടത്തിയ പരിശോധനക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അറസ്റ് ചെയ്തത്.

ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ 2:30ക്കാണ്. ഇന്ന് പുലര്‍ച്ചെ അറസ്റ് ചെയ്ത ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ സെന്തില്‍ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച്‌ ഡിഎംകെയുടെ രാജ്യസഭാ എംപി എൻആര്‍ ഇളങ്കോ രംഗത്തെത്തി. “ഒരാളെയും കാണാൻ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. പുലര്‍ച്ചെ 2 മണിക്ക് പെട്ടെന്ന് അവനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ അദ്ദേഹത്തിന് ബോധമില്ലായിരുന്നു. തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അറസ്റ്റാണ് ഉണ്ടായത്. അറസ്റ്റിന്റെ കാരണം അദ്ദേഹത്തെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചിട്ടില്ല. ” – എൻആര്‍ ഇളങ്കോ വ്യക്തമാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *